പ്രത്യാശയുടെ ഭവനത്തിലേക്ക്‌ സ്വാഗതം

2012 ജനുവരി 9 ാം തിയ്യതിയാണ്‌ പുതുക്കാട്‌ കോണ്‍വെന്റ്‌ സ്‌ക്കൂളിനു സമിപം ഹോം ഓഫ്‌ ഹോപ്പ്‌ പ്രത്യശയുടെ ഭവനം എന്ന പേരില്‍ പെയിന്‍ & പാലിയേറ്റിവ്‌ കെയര്‍ ക്ലിനിക്‌ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌. തുടര്‍ന്ന്‌ ഇതൊരു ചാരിറ്റബിള്‍ & എജക്കേഷന്‍ ട്രസ്റ്റായി 2012 മാര്‍ച്ച്‌ 31 ാം തിയ്യതി രജിസ്റ്റര്‍ ചെയ്‌തു. ഈ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്‌ ക്ലിനിക്‌ പ്രവര്‍ത്തിക്കുന്നത്‌ ട്രസ്റ്റില്‍ 11 മെമ്പര്‍മാരുണ്ട്‌. ഇതിന്റ്‌ മാനേജിംഗ്‌ ട്രസ്റ്റിയും മെഡിക്കല്‍ ഡയറക്‌റ്ററും ഡോ.ശ്രീ.ജെറി ജോസഫ്‌ ആണ്‌.
ആഴ്‌ച്ചയില്‍ ചൊവ്വ,വ്യാഴം എന്നീ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 1 മണിവരെ ഒ പി പ്രവര്‍ത്തിക്കുന്നു ഞായര്‍, മറ്റുഅവധി ദിനങ്ങള്‍ എന്നിവ ഒഴികെ എല്ലാദിവസവും ഡെ കെയര്‍, ഹോം കെയര്‍ സേവനങ്ങള്‍ നടത്തിവരുന്നു. 4രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാവുന്ന തരത്തിലുള്ളതാണ്‌ ഡെ കെയര്‍ സംവിധാനം. രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള രോഗികള്‍ക്ക്‌ ആവശ്യവനുസരണം ഹോം കെയര്‍ നടത്തുന്നുണ്ട്‌ ക്ലിനിക്‌ തുടങ്ങി 9 മാസത്തോളം വാഹനം വാടകയ്‌ക്ക്‌ എടുത്താണ്‌ ഹോം കെയര്‍ നടത്തിയിരുന്നത്‌. അതിനുശേഷം സ്വന്തമായി വാഹനം വാങ്ങുന്നതിന്‌ സാധിച്ചു. ഇവിടത്തെ ഒരു വാളണ്ടിയറായ ശ്രീമതി. പീതാംബി സിസ്റ്ററിന്റെ എക മകന്‍ അനൂപിന്റെ ആകസ്‌മികമായുമണ്ടായ നിര്യാണത്തില്‍ മനംനൊന്ത്‌, മകന്റെ ഒര്‍മ്മക്കായി ഹോം കെയര്‍ നടത്തുന്നതിന്‌ വാഹനം വാങ്ങുനതിനു വേണ്ടി ശ്രീമതി. പീതാംബി സിസ്റ്ററും ഭര്‍ത്താവും ശ്രീ. മുഹമ്മദും കൂടി ഗണ്യമായ ഒരു സംഖ്യ ഡോ.ശ്രീ.ജെറി ജോസഫിനെ ഏല്‍പ്പിക്കുകയുണ്ടായി. പോരാതെ വന്ന തുക ഡോക്‌റ്റര്‍ തന്നെ എടുത്ത്‌ വാഹനം വാങ്ങിക്കുകയും ചെയ്‌തു ശ്രീമതി.പീതാംബി സിസ്റ്ററിന്റെയും ശ്രീ. മുഹമ്മദിന്റെയും ആത്മാര്‍ത്ഥമായ ത്യഗത്തിന്‌ ഞങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ പ്രണാമം അര്‍പ്പിക്കുന്നു. വാഹനം ഒടിക്കുന്നത്‌ ക്ലിനിക്കിലെ വളണ്ടയര്‍മാരാണ്‌ ഇവരുടെ വീടുകള്‍ വളരെ അകലെ ആയതിനാല്‍ അത്യവശ്യ സന്ദര്‍ഭങ്ങളില്‍ വാഹനം വാടകയ്‌ക്ക്‌ വിളിച്ചും ഹോം കെയര്‍ നടത്തുന്നുണ്ട്‌ .

 

Read More

Donation

Keep up-to-date with the latest news and updates by subscribing to our newsletter.

Login

Please login using your credentials recived by email when you register.

I forgot my password | Resend activation e-mail

×