
2012 ജനുവരി 9 ാം തിയ്യതിയാണ് പുതുക്കാട് കോണ്‍വെന്റ് സ്‌ക്കൂളിനു സമിപം ഹോം ഓഫ് ഹോപ്പ് പ്രത്യശയുടെ ഭവനം എന്ന പേരില്‍ പെയിന്‍ & പാലിയേറ്റിവ് കെയര്‍ ക്ലിനിക് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ഇതൊരു ചാരിറ്റബിള്‍ & എജക്കേഷന്‍ ട്രസ്റ്റായി 2012 മാര്‍ച്ച് 31 ാം തിയ്യതി രജിസ്റ്റര്‍ ചെയ്‌തു. ഈ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത് ട്രസ്റ്റില്‍ 11 മെമ്പര്‍മാരുണ്ട്. ഇതിന്റ് മാനേജിംഗ് ട്രസ്റ്റിയും മെഡിക്കല്‍ ഡയറക്‌റ്ററും ഡോ.ശ്രീ.ജെറി ജോസഫ് ആണ്.
ആഴ്‌ച്ചയില്‍ ചൊവ്വ,വ്യാഴം എന്നീ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 1 മണിവരെ ഒ പി പ്രവര്‍ത്തിക്കുന്നു ഞായര്‍, മറ്റുഅവധി ദിനങ്ങള്‍ എന്നിവ ഒഴികെ എല്ലാദിവസവും ഡെ കെയര്‍, ഹോം കെയര്‍ സേവനങ്ങള്‍ നടത്തിവരുന്നു. 4രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാവുന്ന തരത്തിലുള്ളതാണ് ഡെ കെയര്‍ സംവിധാനം. രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള രോഗികള്‍ക്ക് ആവശ്യവനുസരണം ഹോം കെയര്‍ നടത്തുന്നുണ്ട് ക്ലിനിക് തുടങ്ങി 9 മാസത്തോളം വാഹനം വാടകയ്‌ക്ക് എടുത്താണ് ഹോം കെയര്‍ നടത്തിയിരുന്നത്. അതിനുശേഷം സ്വന്തമായി വാഹനം വാങ്ങുന്നതിന് സാധിച്ചു. ഇവിടത്തെ ഒരു വാളണ്ടിയറായ ശ്രീമതി. പീതാംബി സിസ്റ്ററിന്റെ എക മകന്‍ അനൂപിന്റെ ആകസ്‌മികമായുമണ്ടായ നിര്യാണത്തില്‍ മനംനൊന്ത്, മകന്റെ ഒര്‍മ്മക്കായി ഹോം കെയര്‍ നടത്തുന്നതിന് വാഹനം വാങ്ങുനതിനു വേണ്ടി ശ്രീമതി. പീതാംബി സിസ്റ്ററും ഭര്‍ത്താവും ശ്രീ. മുഹമ്മദും കൂടി ഗണ്യമായ ഒരു സംഖ്യ ഡോ.ശ്രീ.ജെറി ജോസഫിനെ ഏല്‍പ്പിക്കുകയുണ്ടായി. പോരാതെ വന്ന തുക ഡോക്‌റ്റര്‍ തന്നെ എടുത്ത് വാഹനം വാങ്ങിക്കുകയും ചെയ്‌തു ശ്രീമതി.പീതാംബി സിസ്റ്ററിന്റെയും ശ്രീ. മുഹമ്മദിന്റെയും ആത്മാര്‍ത്ഥമായ ത്യഗത്തിന് ഞങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ പ്രണാമം അര്‍പ്പിക്കുന്നു. വാഹനം ഒടിക്കുന്നത് ക്ലിനിക്കിലെ വളണ്ടയര്‍മാരാണ് ഇവരുടെ വീടുകള്‍ വളരെ അകലെ ആയതിനാല്‍ അത്യവശ്യ സന്ദര്‍ഭങ്ങളില്‍ വാഹനം വാടകയ്‌ക്ക് വിളിച്ചും ഹോം കെയര്‍ നടത്തുന്നുണ്ട് .
ഡോക്‌റ്ററുടെ നേത്യത്വത്തില്‍ നഴ്‌സുമാരുടെയും വളണ്ടിയര്‍മാരുടെയും കൂട്ടായ പ്രവകര്‍ത്തനങ്ങള്‍ ക്ലിനിക്കിന്റെ സുഗമമായ നടത്തിപ്പിന് ഏറെ പ്രയോജനപ്പെടുന്നു സ്ഥിരം.സ്റ്റാഫിനു പുറമെ പാലയേറ്റിവ് ട്രെയിനിംഗ് കഴിഞ്ഞ 25 വളണ്ടിയര്‍മാര്‍ ഇവിടെ സേവനം ചെയ്‌തു വരുന്നു കാന്‍സര്‍ രോഗികള്‍,കിടപ്പ് രോഗികള്‍,കിഡ്‌നി രോഗികള്‍ തുടങ്ങി ആശുപത്രികളില്‍നിന്നും ഡിസ്‌ചാര്‍ജ്ജ് ചെയ്യപ്പെട്ട് വീട്ടിലേയ്‌ക്ക് കൊണ്ടുപൊയ്‌ക്കോളൂ എന്ന് ഡോക്‌റ്റര്‍മാര്‍ പറഞ്ഞയച്ച രോഗികളാണ് ഇവിടെ എത്തുന്നുവരില്‍ ഭൂരിഭാഗവും. അവര്‍ക്ക് വേണ്ടതായ പരിചരണവും ചികിത്സയും, മരുന്നുകളും ആവശ്യനുസരണം വാട്ടര്‍ബഡ്ഡ്, വീല്‍ചെയര്‍,ക്രച്ചസ് എന്നിവയും നല്‍കുന്നു.ആവശ്യം കഴിഞ്ഞാല്‍ തിരിച്ചേല്‍പ്പിക്കേണ്ടവിധത്തില്‍ സമ്മതപത്രം വാങ്ങിയാണ് ഇവ നല്‍കുന്നത്. മരുന്നുകളും സേവനങ്ങളും തീര്‍ത്തും സൗജന്യമായിട്ടാണ് നല്‍കി വരുന്നത്.ആവശ്യമെങ്കില്‍ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനവും അറേഞ്ച് ചെയ്യുവാന്‍ സാധിക്കുന്നതാണ്
വിവിധ രോഗങ്ങളാല്‍ അവശരായി എത്തുന്ന രോഗികള്‍ ഇവിടെ നിന്നും ലഭിക്കുന്നപരിചരണവും ഡോക്‌റ്ററുടെ സ്‌നേഹ സന്ത്വന ചികിത്സയും സ്വീകരിച്ച് എല്ലാവിധ വേദനകളില്‍ നിന്നും കുറച്ച് നേരത്തെക്കെങ്കിലും മോചിതരായി പ്രസന്ന വദനരായിട്ടാണ് തിരിച്ച് പോകുന്നത്. അവശരായ രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിനോടൊപ്പം പൊതുജനങ്ങളില്‍ സ്വന്തന ചികിത്സയെക്കുറിച്ച് അവബോധം സ്യഷ്‌ടിക്കുകയെന്ന ഉദ്ദേശത്തോടെ ഡോക്‌റ്റര്‍ വിവിധ സ്ഥലങ്ങളില്‍ ക്ലാസ്സുകള്‍ നടത്തിവരുന്നു. പൊതുജനങ്ങള്‍,സ്‌കുള്‍,കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പ്രസ്‌തുത ക്ലസ്സുകളില്‍ പങ്കെടുക്കുന്നു. പുതുക്കാട് പ്രജ്യോതിനികേതന്‍ കോളേജിലെ സൈക്കോളജി വിഭാഗത്തിന്റെ നേത്യത്വത്തില്‍ രോഗികള്‍ക്ക് ആവശ്യമെങ്കില്‍ കൗണ്‍സിലിഗ് നടത്തുന്നതിന് സാധിക്കും. ഈ വിഭഗത്തിലെ കുട്ടികള്‍ ക്ലിനിക്കില്‍ Project work ചെയ്യുന്നതിനും അവധിദിനങ്ങളില്‍ ഹോം കെയര്‍ നടത്തുന്നതിനും വരാറുണ്ട്
ഈ സ്ഥപനത്തിന്റെ മെഡിക്കല്‍ ഡയറക്‌റ്റര്‍ ആദരണീയനായ ശ്രീ.ജെറി ജോസഫിനെക്കുറിച്ച് പൊതുജനങ്ങളുടെ അറിവിലേയ്‌ക്കായി ചില കാര്യങ്ങള്‍ വ്യക്തമാക്കിക്കൊള്ളട്ടെ.പുതുക്കാട് പുളിക്കന്‍ ജോസഫ് -റോസിലി ജോസഫ് ദമ്പതികളുടെ മകനായ ഇദ്ദേഹം വൈദ്യശാസ്‌ത്രത്തിലുള്ള ബിരുദവും അനസ്‌തേഷ്യയില്‍ ബിരുദാനന്തര ബിരുദവും നേടിയതിനു പുറമെ പാലിയേറ്റിവ് പരിചരണത്തിലും ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റിലും പി.ജി. ഡിപ്ലോമയും നേടിയിടുണ്ട് മരുന്നിനേക്കാള്‍ ഉപരിയായി ഡോക്‌റ്ററുടെ അനുകമ്പ നിറഞ്ഞ സമീപനമാണ് രോഗികള്‍ക്കും ബന്ധുകള്‍ക്കും ആശ്വസം പകരുന്നത്
വിവാഹം പോലും വേണ്ടന്ന് വെച്ച് അവശരായ രോഗികള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കുന്നതില്‍ സംതൃപ്‌തി കണ്ടെത്തുന്ന ഇദ്ദേഹം ഫ്രാന്‍സിസ്‌ക്കല്‍ സഭയില്‍(ഒ എഫ് എസ്) സ്‌തുത്യര്‍ഹമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു അംഗം കൂടിയാണ്. വിദേശത്തുള്ള ആശുപത്രിയിലെ ജോലി വേണ്ടെന്ന് വെച്ച് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പല ആശുപത്രികളില്‍ നിന്നും ഡോക്ടറെ തേടിവന്ന നല്ല ഓഫറോടുകൂടിയ പല അവസരങ്ങളും ഉപേക്ഷിച്ചിട്ടാണ് അദ്ദേഹം ഇവിടെ നിസ്വാര്‍ത്ഥ സേവനം അനുഷ്ടിക്കുന്നത്. ഈ വസ്‌തുത ഏവരേയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ് പ്രത്യേകിച്ചും ഇക്കാലത്ത് എല്ലാവരും പണത്തിന്റെ പിന്നാലെ പരക്കം പായുമ്പോള്‍. ഹോം ഓഫ് ഹോപ്പിലെ സേവനത്തിന് പുറമെ ആനന്ദപുരം, മരത്താക്കര എന്നിവിടങ്ങളിലെ വൃദ്ധസദനങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി രോഗികളായ അന്തേവാസികള്‍ക്ക് ചികിത്സ ചെയ്‌തുവരുന്നു. കൂടാതെ തൃശ്ശൂര്‍ പാലിയേറ്റീവ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ടിലും വേലൂരിലും ക്ലാസ്സുകള്‍ എടുക്കുന്നു. ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്‌തതിനുശേഷം ഈ ലോകത്തില്‍ നിന്നും വിട്ടുപോയവരുടെ ഭവനങ്ങള്‍ സദ്ധര്‍ശിക്കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കൂടാതെ തീരെ നിര്‍ദ്ധനരായ രോഗികള്‍ക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്.